Blog

  • ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിൽ മറ്റന്നാൾ; ഇന്ന് കൊട്ടിക്കലാശം

    ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിൽ മറ്റന്നാൾ; ഇന്ന് കൊട്ടിക്കലാശം

    ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിൽ മറ്റന്നാൾ; ഇന്ന് കൊട്ടിക്കലാശം

    തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. കൊട്ടിക്കലാശത്തോടെയാണ് അവസാന ദിവസമായ പരസ്യപ്രചാരണത്തിന്റെ കൊടിയിറക്കം. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിലാണ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 75633 പേരാണ് മത്സര രംഗത്തുള്ളത്. 23576 വാർഡുകളിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ കണ്ണൂർ ജില്ലയിലെ 14 വാർഡുകളിൽ എതിർസ്ഥാനാർത്ഥികൾ ഇല്ലാതായതോടെ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടി.

    തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷൻ, 39 മുനിസിപ്പാലിറ്റി, ഏഴ് ജില്ലാ പഞ്ചായത്ത്, 75 ബ്ലോക്ക് പഞ്ചായത്ത്, 471 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ജനങ്ങൾ വിധിയെഴുതുക. ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ ചൊവ്വാഴ്ച വിധി എഴുതുമ്പോൾ ബാക്കിയുള്ള ജില്ലകളിൽ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ചൊവ്വാഴ്ച രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

    വികസന തുടർച്ച ഉറപ്പു നൽകിയുള്ള പ്രചാരണത്തിൽ എൽഡിഎഫ് തന്നെയാണ് ഒരുപടി മുന്നിലുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് തന്നെയായിരുന്നു മേൽക്കൊയ്മ. എന്നാൽ തീവ്ര വർഗീയ കൂട്ടുകെട്ടും എംഎൽഎയുടെ ലൈംഗിക ആരോപണ കേസും യുഡിഎഫിന് പ്രധാന വെല്ലുവിളിയാവുകയാണ്. മതിയായ സ്ഥാനാർത്ഥികൾ ഇല്ലാത്തതായതോടെ ബിജെപിയും തെരഞ്ഞെടുപ്പ് ചിത്രത്തിലില്ല. അങ്ങനെ ഡിസംബർ 13ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ 1199 തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ ഭരണസമിതിയിൽ ആര് വാഴും, ആര് വീഴും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

  • നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര കണ്ടെത്തൽ: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

    നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര കണ്ടെത്തൽ: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

    നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര കണ്ടെത്തൽ: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

    നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചുവെന്ന് അന്വേഷണസംഘം. ‘ദിലീപിനെ പൂട്ടണം’ എന്നായിരുന്നു വാട്സാപ്പ് ഗ്രൂപ്പിന്റെ പേര്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിതീർക്കാനായിരുന്നു ഇത്. മഞ്ജു വാര്യരുടെയും, എഡിജിപി ബി.സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ്.

    താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

    പരസ്പരം ചാറ്റ് ചെയ്യുന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങൾ ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് കണ്ടെത്തൽ. ഇതിൽ സ്‌ക്രീൻഷോട്ട് സഹിതമുള്ള തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ നാളെയാണ് വിധി വരുന്നത്. ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ആകെ 10 പ്രതികൾ. ബലാൽസംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നൽകിയത്.

  • കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല; വിമർശനവുമായി ഖുശ്ബു

    കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല; വിമർശനവുമായി ഖുശ്ബു

    കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല; വിമർശനവുമായി ഖുശ്ബു

    തൃശൂർ: എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും തമിഴ് നടിയുമായ ഖുശ്ബു. കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നത് മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ സ്വപ്നം മാത്രമാണെന്നും ഖുശ്ബു പറഞ്ഞു.

    ബിജെപി പ്രചാരണത്തിന് തൃശൂരിലെത്തിയപ്പോഴായിരുന്നു നടിയുടെ പരാമർശം. അബ്ദുൾ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണെന്നും എന്നാൽ എൽഡിഎഫ് ഭൂരിപക്ഷം നേടി വിജയിക്കുമെന്ന മുഖ‍്യമന്ത്രിയുടെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നു പറഞ്ഞ ഖുശ്ബു ബിജെപി കേരളത്തിൽ വൻ വിജയം നേടുമെന്ന് കൂട്ടിച്ചേർത്തു.

  • വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു. തമിഴ്നാട് വാൽപ്പാറയിലാണ് സംഭവം. അയ്യർപാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകൻ സൈബുളാണ് (4) മരിച്ചത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തുള്ള വനത്തിൽ പാതി ഭക്ഷിച്ച നിലയിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.

    വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയുടെ മൃതദേഹം മാറ്റി. കുട്ടികളെ പുലി കടിച്ചുകൊണ്ടുപോവുന്ന സംഭവങ്ങൾ വാൽപ്പാറ‍യിൽ നിത‍്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ മൂന്നു കുട്ടികളെയാണ് പുലി പിടിച്ചത്.

  • കൊല്ലത്ത് നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

    കൊല്ലത്ത് നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

    കൊല്ലത്ത് നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

    കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്.
    ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു. ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി.

    പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത് അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ചില ബോട്ടുകളിലേക്ക് അ​ഗ്നിരക്ഷാ സേനയ്ക്ക് എത്താൻ കഴിഞ്ഞിട്ടില്ല.

  • ഗോവയില്‍ ബാഗ ബീച്ചിലെ ക്ലബില്‍ വന്‍ തീപിടിത്തം; 23 പേര്‍ മരിച്ചു

    ഗോവയില്‍ ബാഗ ബീച്ചിലെ ക്ലബില്‍ വന്‍ തീപിടിത്തം; 23 പേര്‍ മരിച്ചു

    ഗോവയില്‍ ബാഗ ബീച്ചിലെ ക്ലബില്‍ വന്‍ തീപിടിത്തം; 23 പേര്‍ മരിച്ചു

    പനാജി:  ഗോവയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 23 പേര്‍ മരിച്ചു. ബാഗ ബീച്ചിലെ ക്ലബിലാണ് തീപിടിത്തമുണ്ടായത്. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് 

    സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. മരിച്ചവരില്‍ കൂടുതലും ക്ലബ് ജീവനക്കാരാണ്. അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി. 

  • 500 കിലോമീറ്റർ വരെ ₹7500 മാത്രം

    500 കിലോമീറ്റർ വരെ ₹7500 മാത്രം

    500 കിലോമീറ്റർ വരെ ₹7500 മാത്രം

    ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്ത് വ്യോമയാന മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. യാത്രക്കാരുടെ ചൂഷണം തടയുന്നതിനായി ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി (Fare Cap) നിശ്ചയിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി.

    ​പുതിയ ഉത്തരവനുസരിച്ച്, 500 കിലോമീറ്റർ ദൂരപരിധിയിലുള്ള യാത്രകൾക്ക് പരമാവധി ₹7,500 മാത്രമേ വിമാനക്കമ്പനികൾക്ക് ഈടാക്കാൻ കഴിയൂ. ദൂരപരിധി അനുസരിച്ചുള്ള മറ്റ് നിരക്കുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

    • ​500 കി.മീ. വരെ: ₹7,500
    • ​500-1000 കി.മീ. വരെ: ₹12,000
    • ​1000-1500 കി.മീ. വരെ: ₹15,000
    • ​1500 കി.മീറ്ററിന് മുകളിൽ: ₹18,000

    ​സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഈ നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കും യുഡിഎഫ്, പിഎസ്എഫ്, ടാക്‌സുകൾ എന്നിവയ്ക്കും ഈ പരിധി ബാധകമല്ല. അടിയന്തരമായി യാത്ര ചെയ്യേണ്ടവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയുക എന്നതാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

  • ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

    ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

    ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

    വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരയിലെ തകർച്ചയാണ് ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്നും തടഞ്ഞത്. ക്വിന്റൻ ഡികോക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് അവർക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്

    ഞെട്ടലോടെയായിരുന്നു ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന്റെ തുടക്കം. സ്‌കോർ ബോർഡിൽ വെറും ഒരു റൺസ് മാത്രമുള്ളപ്പോൾ ഓപൺ റയൻ റക്കിൽറ്റൻ പൂജ്യത്തിന് മടങ്ങി. പിന്നീട് രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ക്വന്റൻ ഡികോക്കും ടെംബ ബവുമയും ചേർന്ന് സ്‌കോർ 100 കടത്തി. 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നുണ്ടാക്കിയത്

    48 റൺസെടുത്ത ബവുമ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ മാത്യു ബ്രീറ്റ്‌സ്‌കുമൊന്നിച്ച് ഡികോക് സ്‌കോർ മുന്നോട്ടു ചലിപ്പിച്ചു. 24 റൺസെടുത്ത ബ്രീറ്റ്‌സ്‌കിനെ പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി. എയ്ഡൻ മർക്രാം ഒരു റൺസിന് വീണു. ഇതിനിടെ ഡികോക്ക് സെഞ്ച്വറി തികച്ചിരുന്നു. സെഞ്ച്വറിക്ക് പിന്നാലെ ഡികോക്ക് പുറത്താകുകയും ചെയ്തു. 89 പന്തിൽ ആറ് സിക്‌സും 8 ഫോറും സഹിതം 106 റൺസാണ് ഡികോക്ക് എടുത്ത്

    ഡെവാൾഡ് ബ്രെവിസ് 29 റൺസും മാർക്കോ ജാൻസൺ 17 റൺസുമെടുത്തു. കേശവ് മഹാരാജ് 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി
     

  • താമര ചിഹ്നത്തിൽ ജയിച്ചയാൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും; 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും: പിസി ജോർജ്

    താമര ചിഹ്നത്തിൽ ജയിച്ചയാൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും; 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും: പിസി ജോർജ്

    താമര ചിഹ്നത്തിൽ ജയിച്ചയാൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും; 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും: പിസി ജോർജ്

    2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്ന് ബിജെപി നേതാവ് പിസി ജോർജ്. പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതല എനിക്ക് തന്നു. വൈദികൻ അല്ല അച്ഛൻ ആയാലും തെറ്റ് പറഞ്ഞാൽ പറയും.

    മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപി ആകും. കേരള കോൺഗ്രസ് പിരിച്ചു വിടണം. ക്രിസ്ത്യാനിക്ക് എന്ത് കിട്ടി എന്ന് അവർ പറയട്ടെ. കെഎം മാണിയും പിജെ ജോസഫും എല്ലാം അതീവ സമ്പന്നൻ ആയി. കേരള കോൺഗ്രസുകാർ ബിജെപിയിലേക്ക് വരണം.

    ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വാധീനം കേരളത്തിൽ കുറഞ്ഞു. കോട്ടയത്ത് പത്തിൽ കൂടുതൽ പഞ്ചായത്ത് ബിജെപി പിടിക്കും. 4ൽ കൂടുതൽ മെമ്പർമാർ കോട്ടയം ജില്ലാ പഞ്ചായത്തിൽ കിട്ടുമെന്നും പിസി ജോർജ് പറഞ്ഞു.
     

  • കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവം: കരാർ കമ്പനിക്ക് ഒരു മാസത്തെ വിലക്ക്, കരിമ്പട്ടികയിലാക്കാനും നീക്കം

    കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവം: കരാർ കമ്പനിക്ക് ഒരു മാസത്തെ വിലക്ക്, കരിമ്പട്ടികയിലാക്കാനും നീക്കം

    കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവം: കരാർ കമ്പനിക്ക് ഒരു മാസത്തെ വിലക്ക്, കരിമ്പട്ടികയിലാക്കാനും നീക്കം

    കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. കരാർ കമ്പനിക്ക് ഒരു മാസത്തെ അടിയന്തര വിലക്ക് ഏർപ്പെടുത്തി. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനും നീക്കം ആരംഭിച്ചു. 

    കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയപാതയുടെ സംരക്ഷണ ഭിത്തിയാണ് ഇന്നലെ തകർന്നത്. സംഭവത്തിൽ ദേശീയപാത നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അടക്കം കേന്ദ്രം നൽകി. 

    കരാർ കമ്പനിയുടെ പ്രൊജക്ട് മാനേജരെയും റസിഡന്റ് എൻജിനീയറെയും മാറ്റി. വിദഗ്ധ സമിതി സംഭവസ്ഥലം സന്ദർശിക്കും. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു