Blog

  • ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ

    ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ

    ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ

    തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് സഹോദരൻ ചന്തു രംഗത്ത്. ദാമ്പത്യം തകരാൻ കാരണം മകൾ ഗ്രീമയോടുള്ള അമ്മ സജിതയുടെ അമിത സ്നേഹവും സ്വാർത്ഥതയുമാണെന്നും ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് നിന്ന് തെറ്റുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. ദമ്പതികൾക്ക് ഒരു തരത്തിലുള്ള സ്വകാര്യതയും നൽകാൻ സജിത തയ്യാറായിരുന്നില്ലെന്നും മകളുടെ ജീവിതം പൂർണ്ണമായും അമ്മയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും സഹോദരൻ ആരോപിക്കുന്നു.

    വിവാഹശേഷം ഹണിമൂൺ യാത്രയ്ക്കിടെ പോലും സജിത നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തിയിരുന്നു. ഗ്രീമയെ അയർലൻഡിലേക്ക് കൊണ്ടുപോകാൻ ഉണ്ണിക്കൃഷ്ണൻ ശ്രമിച്ചെങ്കിലും അമ്മയുടെ എതിർപ്പ് കാരണം അത് നടന്നില്ല. ഫോൺ വിളിക്കുമ്പോൾ പോലും സജിത സ്പീക്കർ ഓൺ ചെയ്യിച്ച് സംസാരം കേൾക്കുമായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടുതവണ കൗൺസിലിങ് നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് ചന്തു വിശദീകരിച്ചു.

    തർക്കങ്ങൾ ഉണ്ടാകുമ്പോൾ സജിത ആത്മഹത്യ ഭീഷണി മുഴക്കുമായിരുന്നുവെന്നും ഈ ഭയമാണ് വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം വൈകാൻ കാരണമെന്നും ഉണ്ണിക്കൃഷ്ണന്റെ സഹോദരൻ വെളിപ്പെടുത്തി. കുടുംബപ്രശ്നങ്ങൾ പുറത്തറിയുന്നത് വലിയ അഭിമാനക്ഷതമായാണ് സജിത കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഗ്രീമയുടെ ഭർത്താവ് അമ്പലത്തറ പഴഞ്ചിറ സ്വദേശി ബി.എം. ഉണ്ണികൃഷ്ണനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽവെച്ച് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

    കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ സജിത (54), മകൾ ഗ്രീമ എസ്. രാജ് (30) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഗ്രീമയുടെ പിതാവ് രാജീവ് സൂക്ഷിച്ചിരുന്ന സയനൈഡ് ഉപയോഗിച്ചാണ് ഇരുവരും ജീവനൊടുക്കിയത്. ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചതിലുള്ള കടുത്ത മനോവിഷമമാണ് ജീവനൊടുക്കാനുണ്ടായ കാരണമെന്ന് മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച കുറിപ്പിൽ പറഞ്ഞിരുന്നു. കേവലം 25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഭർത്താവ് ഉപേക്ഷിച്ചുവെന്ന് സജിത മരിക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലും പറഞ്ഞിരുന്നു.

  • കായിക രംഗത്ത് നിന്ന് 9 പേർക്ക് പദ്മ പുരസ്കാരങ്ങൾ

    കായിക രംഗത്ത് നിന്ന് 9 പേർക്ക് പദ്മ പുരസ്കാരങ്ങൾ

    കായിക രംഗത്ത് നിന്ന് 9 പേർക്ക് പദ്മ പുരസ്കാരങ്ങൾ

    രാജ‍്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മ പുരസ്കാരങ്ങൾക്ക് 9 കായിക താരങ്ങൾ അർഹരായി. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പദ്മ പുരസ്കാരങ്ങൾ പ്രഖ‍്യാപിച്ചത്. ഇന്ത‍്യൻ ക്രിക്കറ്റ് ടീം മുൻ ക‍്യാപ്റ്റൻ രോഹിത് ശർമയും വനിതാ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ ഹർമൻ‌ പ്രീത് കൗറും അടക്കമുള്ള താരങ്ങളാണ് പദ്മ പുരസ്കാരങ്ങൾക്ക് അർഹരായത്.

    വിജയ് അമൃത്‌രാജ്, ബാൽദേവ് സിങ്, ഭഗവൻദാസ് റായ്ക്കർ, ഹർമൻപ്രീത് കൗർ, കെ. പജനിവേൽ പ്രവീൺ കുമാർ, രോഹിത് ശർമ, സവിത പൂനിയ, വ്‌ളാഡിമർ മെസ്റ്റ്വിരിഷ്‌വിലി എന്നിവർക്ക് രാജ‍്യം പദ്മശ്രീ നൽകി ആദരിക്കും. 131 ഓളം പേരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്.

  • വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

    വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

    വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

    അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ. ജസ്റ്റിസ് കെ.റ്റി തോമസിനും സാഹിത്യകാരൻ പി. നാരായണനും പത്മവിഭൂഷൺ പുരസ്കാരം. മരണാനന്തര ബഹുമതിയായാണ് വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ പുരസ്‌കാരം.

    പൊതുസേവന രംഗത്തെ മികവിനാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്‌കാരം. കേരളത്തിൽ നിന്ന് എട്ട് പേർക്കാണ് പത്മ പുരസ്കാരം ലഭിച്ചിരിക്കുന്നത്. കലാമണ്ഡലം വിമലാ മേനോനും പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകിയമ്മയ്ക്കും പത്മശ്രീ ലഭിച്ചു. എ.ഇ. മുത്തു നായകത്തിനും പത്മശ്രീ ലഭിച്ചു.

    നടൻ മാധവന് പത്മശ്രീയും ഗായിക അൽക്കായാഗ്നിക്കിന് പത്മഭൂഷണും ലഭിച്ചു

  • LDFൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നു; ശശി തരൂരുമായി ചർച്ചക്ക് തയ്യാർ: ടി.പി.രാമകൃഷ്ണൻ

    LDFൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നു; ശശി തരൂരുമായി ചർച്ചക്ക് തയ്യാർ: ടി.പി.രാമകൃഷ്ണൻ

    LDFൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നു; ശശി തരൂരുമായി ചർച്ചക്ക് തയ്യാർ: ടി.പി.രാമകൃഷ്ണൻ

    കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനായി എൽഡിഎഫ് വല വിരിയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, തരൂരുമായി ചർച്ചക്ക് തയാറെന്ന പ്രഖ്യാപനവുമായി കൺവീനർ ടി.പി.രാമകൃഷ്ണൻ. എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ ശരി തരൂരിനെ എൽഡിഎഫ് സ്വീകരിക്കും. മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിൽ വരാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

    ദുബൈയിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ഡോക്ടർ ശശി തരൂരുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ശശി തരൂരുമായി ചർച്ച നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യവസായിയുമായി ചർച്ചകൾ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സിപിഐഎം നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശശി തരൂർ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് പാർട്ടിയുടെ തീരുമാനം.

    ഡൽഹിയിൽ എഐസിസി വിളിച്ച ചർച്ചയിൽ നിന്ന് ശശി തരൂർ വിട്ടുനിന്നിരുന്നു. ചൊവ്വാഴ്ച ചേരുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ശശി തരൂർ പങ്കെടുത്തേക്കില്ല. 27ന് കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മഹാപഞ്ചായത്തിലെ അപമാനഭാരത്തിൽ പാർട്ടിയോടകന്നു നിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡും നീക്കം നടത്തുന്നുണ്ട്.

  • ശശി തരൂർ സിപിഎമ്മിലേക്ക്? ദുബായിൽ നിർണായക ചർച്ചയെന്ന് സൂചന

    ശശി തരൂർ സിപിഎമ്മിലേക്ക്? ദുബായിൽ നിർണായക ചർച്ചയെന്ന് സൂചന

    ശശി തരൂർ സിപിഎമ്മിലേക്ക്? ദുബായിൽ നിർണായക ചർച്ചയെന്ന് സൂചന

    തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍ എംപിയെ ഇടതുപാളയത്തിലെത്തിക്കാന്‍ നീക്കം. ദുബായിലുള്ള ശശി തരൂര്‍ ഇക്കാര്യത്തില്‍ നിര്‍ണായ ചര്‍ച്ചകളിലേര്‍പ്പെടുമെന്നാണ് വിവരം.

    ഇടതുപക്ഷവുമായി അടുപ്പമുള്ള വ്യവസായി മുഖേനയാണ് ചര്‍ച്ച നീക്കങ്ങളെന്നാണ് വിവരം. ഇന്നാണ് ശശി തരൂര്‍ ദുബായിലേക്ക് പോയത്.

    കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ രാഹുല്‍ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു.

    എന്നാല്‍ ഡല്‍ഹിയിലെ ഹൈക്കമാന്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തത് കെഎല്‍എഫില്‍ പങ്കെടുക്കേണ്ടതിനാലാണെന്നായിരുന്നു ശശി തരൂരിന്റെ വിശദീകരണം.

    നേരത്തെ അവിടെ പങ്കെടുക്കാമെന്ന് വാക്ക് നല്‍കിയിരുന്നു. അത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പറയാനുള്ളത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ തോന്നല്‍ എന്ന് രാഹുല്‍ ഗാന്ധി എന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ അറിയിച്ചെന്ന് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അവഗണന ഉണ്ടായിട്ടില്ല. നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തരൂരിന്റെ പേര് വിട്ടുപോയതെന്നും രാഹുല്‍ വിശദീകരിച്ചു. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് ശശി തരൂര്‍ ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹങ്ങള്‍ വരുന്നത്.

  • ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം; ടിവികെ അഴിമതി ചെയ്യില്ല എനിക്ക് അതിന്റെ ആവശ്യവുമില്ല: വിജയ്

    ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം; ടിവികെ അഴിമതി ചെയ്യില്ല എനിക്ക് അതിന്റെ ആവശ്യവുമില്ല: വിജയ്

    ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം; ടിവികെ അഴിമതി ചെയ്യില്ല എനിക്ക് അതിന്റെ ആവശ്യവുമില്ല: വിജയ്

    രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ് നാട്ടിൽ മുൻപ് ഭരിച്ചിരുന്നവരും ബിജെപിയ്ക്ക് അടിമകളായിരിക്കുന്നു. ഡിഎംകെ രഹസ്യമായി ബിജെപിയെ പിന്തുണയ്ക്കുന്നു. ജനങ്ങൾ ടിവികെയെ വിശ്വസിയ്ക്കുന്നു. ആ വിശ്വാസം ടിവികെ സംരക്ഷിക്കണം. ടിവികെയെ എല്ലാ രാഷ്ട്രീയകക്ഷികളും വിലകുറച്ച് കാണുന്നു. എന്നാൽ ജനങ്ങൾ ടിവികെയെ ഹൃദയത്തിലേറ്റിയെന്നും വിജയ് വ്യക്തമാക്കി.

    നിലവിലെ രാഷ്ട്രീയ പാർട്ടികൾപോലെ ടിവികെ അഴിമതി ചെയ്യില്ല. തനിക്ക് അതിന്റെ ആവശ്യമില്ല. ഒരു ദിവസം കൊണ്ട് എല്ലാം നടക്കുമെന്ന് പറയുന്നില്ല. ഇത് ഒരു ദീർഘനാൾ പ്രവർത്തനമാണ്. ക്ഷുദ്രശക്തികളും അഴിമതിക്കാരും ഇനി തമിഴ്നാട് ഭരിക്കണ്ട. ആര് എന്ത് ചെയ്താലും അടിമയായിരിക്കാൻ ടിവികെയെ കിട്ടില്ല. തന്റെ മേൽ മാത്രം വിശ്വാസം ഉണ്ടയതുകൊണ്ട് കാര്യമില്ല. ഓരോ പ്രവർത്തകനെയും ജനങ്ങൾ വിശ്വസിക്കണം. എല്ലാവരും ഒരുമിച്ച് നിൽക്കണം. രാഷ്ട്രീയ പാർട്ടികൾ അണ്ണാ ദുരൈയെ പോലും മറന്നു. എന്നാൽ ടിവികെ അത് ചെയ്യില്ലെന്നും വിജയ് വിമർശിച്ചു.

    ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബൂത്തുകൾ കള്ളവോട്ട് ചെയ്യുന്ന ഇടം മാത്രം. ടിവികെയ്ക്ക് അത് ജനാധിപത്യത്തിന്റെ ഇടം. വോട്ട് മോഷ്ടിക്കുന്നവരെ ടിവികെ തടയണം. ഡിഎംകെ ക്ഷുദ്രശക്തിയാണ്. ക്ഷുദ്രശക്തികളിൽ നിന്നും തമിഴ്നാടിനെ രക്ഷിയ്ക്കുകയാണ് ടിവികെയുടെ കർത്തവ്യം. അതിനായാണ് പടയൊരുക്കം നടത്തേണ്ടത്. തമിഴ്നാട്ടിൽ ഒറ്റയ്ക്ക് ജയിക്കാനുള്ള ശക്തി തമിഴക വെട്രി കഴകത്തിനുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.

  • ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്

    ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്

    ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്

    തിരുവനന്തപുരം കമലേശ്വരത്ത് ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം, ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ടെന്ന് പൊലീസ്. നിരന്തരമായ അവഹേളനത്തിൽ അമ്മയ്ക്കും മകൾക്കും കഠിനമായ മാനസിക വിഷമമുണ്ടായി. ഭർത്താവിൽ നിന്ന് ഗ്രീമ മാനസിക പീഡനം അനുഭവിച്ചെന്നും അറസ്റ്റ് റിപ്പോർട്ടിലുണ്ട്

    മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപും ഭർത്താവ് ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചു. നിരന്തരമായി ഭാര്യ കാണാൻ ശ്രമിച്ചപ്പോൾ സമ്മതിച്ചില്ലെന്നും അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതിയായ ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്ന് പിടികൂടി ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയർലന്റിലേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് ആണ് മുംബൈ എയർപോർട്ടിൽ വച്ച് ഇയാളെ പിടികൂടിയത്.

  • ശ്വാസമെടുക്കാൻ കഴിയാതെ രോഗി ആശുപത്രിയുടെ വരാന്തയിൽ കാത്ത് നിന്നു; സഹായിക്കാൻ എത്താതെ ഡോക്ടർ

    ശ്വാസമെടുക്കാൻ കഴിയാതെ രോഗി ആശുപത്രിയുടെ വരാന്തയിൽ കാത്ത് നിന്നു; സഹായിക്കാൻ എത്താതെ ഡോക്ടർ

    ശ്വാസമെടുക്കാൻ കഴിയാതെ രോഗി ആശുപത്രിയുടെ വരാന്തയിൽ കാത്ത് നിന്നു; സഹായിക്കാൻ എത്താതെ ഡോക്ടർ

    തിരുവനന്തപുരം വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ നിർണായക സിസിടിവി ദൃശ്യം ലഭിച്ചു. ഗുരുതരാവസ്ഥയിൽ രോഗി എത്തിയതിനുശേഷം പുറത്ത് കാത്തുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബിസ്‌മീറിന് ശ്വാസമെടുക്കാൻ സാധിക്കാതെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയിട്ടും അധികൃതർ ഗ്രിൽ തുറന്നുകൊടുക്കാൻ തയ്യാറായില്ല. ജനുവരി 19 ന് പുലർച്ചെ ഒന്നരമണിയോടെയാണ് ബിസ്‌മീറും ഭാര്യയും ആശുപത്രിയിൽ എത്തുന്നത്, എന്നാൽ രോഗിയെ എത്തിച്ചിട്ടും ഡോക്ടർമാരോ നഴ്‌സോ എത്താനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്.

    അതേസമയം, പട്ടി കയറുന്നതിനാലാണ് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. വേണ്ട ചികിത്സ നൽകിയിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു.

    വിളപ്പിൽശാലയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ബിസ്‌മീറിനെ എത്തിച്ചെങ്കിലും 20 മിനിട്ട് മുന്നേ രോഗി മരിച്ചു എന്നാണ് അധികൃതർ കുടുംബത്തെ അറിയിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കടക്കം പരാതിനൽകാൻ ഒരുങ്ങുകയാണ് കുടുംബം. കൊല്ലംകൊണം സ്വദേശിയായ ബിസ്‌മീർ(37) സ്വിഗ്ഗി ജീവനക്കാരനായിരുന്നു.

  • 29കാരനെ വെടിവെച്ച് കൊല്ലുന്ന വീഡിയോ ബ്ലോക്ക് ചെയ്യണം; സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നിർദേശം

    29കാരനെ വെടിവെച്ച് കൊല്ലുന്ന വീഡിയോ ബ്ലോക്ക് ചെയ്യണം; സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നിർദേശം

    29കാരനെ വെടിവെച്ച് കൊല്ലുന്ന വീഡിയോ ബ്ലോക്ക് ചെയ്യണം; സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നിർദേശം

    ഇംഫാല്‍: മണിപ്പൂരില്‍ യുവാവിനെ തീവ്രവാദികള്‍ തട്ടിക്കൊട്ടുപോയി വെടിവെച്ച് കൊല്ലുന്ന വീഡിയോ നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. യൂട്യൂബ്, മെറ്റ, ഗൂഗിൾ പ്ലാറ്റ്ഫോമുകൾക്കാണ് കേന്ദ്ര സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അപേക്ഷ പരിഗണിച്ച് കേന്ദ്ര ഐടി മന്ത്രാലയമാണ് ഉത്തരവിട്ടത്.

    മയാങ്ലംബം ഋഷികാന്ത സിംഗ് എന്നയാളെ ബുധനാഴ്ചയായിരുന്നു തുയിബോംഗ് മേഖലയിലെ വിട്ടീല്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. തുടർന്ന് നത്ജാങ് ഗ്രാമത്തിന് സമീപം എത്തിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് മയാങ്ലംബം ഋഷികാന്ത സിംഗ് കൈകൂപ്പി ജീവന് വേണ്ടി യാചിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

    മെയ്തി സമുദായ അംഗമായ മയാങ്ലംബം ഋഷികാന്ത സിംഗ് കുക്കി വനിതയായ യുവതിയെയാണ് വിവാഹം ചെയ്തത്. നേപ്പാളില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം കലാപത്തിന് ശേഷം അടുത്തിടേയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഒരുമാസമായി ചുരാന്ദ്പൂർ ജില്ലയിലെ നാഥ്ജാങ് ഗ്രാമത്തില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു താമസം. കുക്കി സംഘനടകളുടെ അനുമതിയോടെയാണ് മയാങ്ലംബം ഋഷികാന്ത ഗ്രാമത്തിലേക്ക് തിരികെ എത്തിയതെങ്കിലും വിവരം അറിഞ്ഞ തീവ്രവാദ സംഘനടകള്‍ ബുധാനാഴ്ച ഭാര്യയോടൊപ്പം യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

    യുവാവിന്‍റെ കൊലപാതക വീഡിയോ പുറത്ത് വന്നത് മണിപ്പൂരിൽ പുതിയ പ്രതിഷേധങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമായതിനാൽ, പൊതുഅക്രമം തകരാറിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീഡിയോ ബ്ലോക്ക് ചെയ്യാന്‍ അപേക്ഷ നൽകിയത്. മണിപ്പൂർ ഹൈക്കോടതിയും സമാനമായി വീഡിയോകൾ ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ മണിപ്പൂരിൽ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്.

  • ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; തരൂരുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കും

    ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; തരൂരുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കും

    ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; തരൂരുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കും

    കൊച്ചിയിൽ നടന്ന പാർട്ടിയുടെ മഹാപഞ്ചായത്തിൽ അരങ്ങേറിയ വിവാദങ്ങൾക്ക് പിന്നാലെ തരൂരിനെ അനുനയിപ്പിക്കാനൊരുങ്ങി ഹൈക്കമാൻഡ്. രാഹുൽ ഗാന്ധി ശശി തരൂരുമായി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. തരൂരിന്റെ പരാതികൾ കേൾക്കും. കൊച്ചിയിൽ ഉണ്ടായത് അവഗണന അല്ലെന്നും തെറ്റിദ്ധാരണ മാത്രം എന്നും തരൂരിനെ ബോധ്യപ്പെടുത്താനാവും രാഹുൽ ഗാന്ധിയുടെ ശ്രമം. പാർലമെന്റിന്റെ സമ്മേളനത്തിന് മുന്നോടിയായാണ് പ്രശ്ന പരിഹാരത്തിന് നീക്കം നടക്കുന്നത്.

    മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേര് പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ശശി തരൂരിന്‍റെ പേര് ഒ‍ഴിവാക്കിയിരുന്നു. ഇതിൽ തരൂരിന് അതൃപ്തിയുണ്ടായിരുന്നു. തന്റെ പക്കലുണ്ടായിരുന്ന പട്ടികയിൽ ഇല്ലാത്തതിനാലാണ് തരൂരിന്റെ പേര് പരാമർശിക്കാതിരുന്നതെന്നും, അത് മനപ്പൂർവ്വം അപമാനിക്കാൻ ചെയ്തതല്ലെന്നും രാഹുൽ ഗാന്ധി പിന്നീട് വ്യക്തമാക്കിയിരുന്നു.

    കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദില്ലിയിൽ വെള്ളിയാഴ്ച നടന്ന എഐസിസി യോഗത്തിൽ നിന്നും തരൂർ വിട്ട് നിന്നതും നേതൃത്വത്തിന് കല്ലുകടിയായി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തരൂരിനെപ്പോലെയുള്ള ഒരു നേതാവിനെ പിണക്കുന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. അനുനയ നീക്കങ്ങൾ വിജയിച്ചില്ലെങ്കിൽ ബിജെപി സാഹചര്യം മുതലെടുക്കാനുള്ള സാധ്യതയും കോൺഗ്രസ് ഭയപ്പെടുന്നുണ്ട്.